വിവാഹശേഷം ഭര്‍ത്താവ് അസര്‍ മാലിക്കിനൊപ്പമുള്ള ആദ്യ പെരുന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്സായി. പെരുന്നാള്‍ ആശംസകള്‍ എന്ന കുറിപ്പോടെയാണ് മലാല സോഷ്യല്‍മീഡിയയില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
പെരുന്നാള്‍ ദിനത്തില്‍ പരമ്പരാഗത പാക് വേഷമാണ് ഇരുവരും ധരിച്ചിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള പ്രിന്റഡ് കുര്‍ത്തയാണ് മലാലയുടെ വേഷം. നീല കുര്‍ത്തയും പൈജമായുമാണ് അസര്‍ മാലിക് ധരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അസര്‍ മാലിക്കുമായുള്ള വിവാഹ വാര്‍ത്ത മലാല സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കുന്നത്.
also read: കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി, മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി അമ്മയെ കാണാനെത്തി യോഗി
ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു നിക്കാഹ്. പാകിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരിലാണ് മലാല യൂസുഫ്സായിക്ക് നേരെ താലിബാന് ആക്രമണം നടത്തിയത്.
വധശ്രമത്തില്‍ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. 2012 ല്‍ മലാല സ്കൂള്‍ കഴിഞ്ഞ് മടങ്ങി വരുന്ന വഴിയായിരുന്നു ആക്രമണം. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിലോസഫി, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളില്‍ മലാല ബിരുദം നേടി.