ലഖ്നൗ: അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയായതിനു ശേഷം ആദ്യമായാണ് യോഗി തന്റെ അമ്മയെ കണ്ടത്. ‘അമ്മ’ എന്ന ശീര്‍ഷകത്തില്‍ കൂടിക്കാഴ്ചയുടെ ചിത്രം യോഗി ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് യോഗി തന്റെ ഗ്രാമത്തിലെത്തിയത്.
അമ്മ സാവിത്രി ദേവിയുടെ പാദങ്ങളില്‍ യോഗി നമസ്കരിക്കുന്നതും അമ്മ അനുഗ്രഹിക്കുന്നതും യോഗി ട്വീറ്റ് ചെയ്ത ചിത്രത്തിലുണ്ട്. 2017ല്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നതിനു മുമ്പ് ഉത്തരാഖണ്ഡിലെ ബിജെപി സ്ഥാനാര്‍ഥി റിതു ഖണ്ഡൂരിയ്ക്കായി പ്രചാരണത്തിനെത്തിയപ്പോഴാണ് അദ്ദേഹം ഒടുവില്‍ അമ്മയെ കണ്ടത്.
ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ പഞ്ചൂര് ഗ്രാമത്തിലാണ് യോഗി ആദിത്യനാഥിന്റെ വീട്. ഗ്രാമത്തിലെത്തിയ മുഖ്യമന്ത്രി, രാത്രി അവിടെ ചെലവഴിക്കുകയും ബന്ധുവിന്റെ വീട്ടില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു. രാഷ്ട്രീയ പരിപാടികളിലും പൊതുയോഗങ്ങളിലും പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ഉത്തരാഖണ്ഡില്‍ എത്തിയത്.