കോഴിക്കോട്: ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. കോഴിക്കോട് ജില്ലയിലാണ് ദാരുണ സംഭവം. മാനിപുരം ആറങ്ങോട് ആയപ്പൊയില്‍ സുബൈറിന്റെ മകന് സിനാന് ആണ് മരിച്ചത്. പതിനാല് വയസ്സായിരുന്നു.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് സിനാന് ബന്ധുവീട്ടിലെത്തിയത്. എന്നാല്‍ ആഘോഷങ്ങള്‍ക്കിടെയുണ്ടായ സിനാന്റെ അപകടം ഉറ്റവരെയും ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി.