ആലപ്പുഴ: കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ പായല്കുളങ്ങരയിലാണ് അപകടം. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ് അപകടത്തില്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇവര്‍ സഞ്ചരിച്ച കാറുമായി ലോറി കൂട്ടിയിടിക്കുകയായിരുന്നു. എതിര്‍ദിശയില്‍ നിന്നെത്തിയതായിരുന്നു ലോറി. അമിത വേഗതയാണ് അപകട കാരണമെന്നാണ് നിഗമനം. എയര്‍പോര്‍ട്ടിലേക്ക് പോകവെയാണ് അപകടമെന്നാണ് പൊലീസ് പറയുന്നത്.
also read: ഹരിയാനയിലെ കച്ചവടക്കാരിൽ നിന്നും ഓൺലൈനായി കഞ്ചാവ് ഓർഡർ ചെയ്തു; കൊച്ചിയിൽ യുവാക്കൾ അറസ്റ്റിൽ
കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.