കൊച്ചി: ഹരിയാനയിലെ കച്ചവടക്കാരിൽ നിന്നും ഓൺലൈനായി കഞ്ചാവ് ഓർഡർ ചെയ്ത യുവാക്കൾ അറസ്റ്റിൽ. കഞ്ചാവ് മറ്റ് വസ്തുക്കളുമായി കലർത്തിയ പൊടി രൂപത്തിലായിരുന്നു പിടിച്ചെടുക്കുമ്പോൾ ഇവരുടെ കൈവശം ഉണ്ടായിരുന്നത്. ലഹരി പദാർത്ഥം തിരിച്ചറിയാനുള്ള മെഷീൻ ഉപയോഗിച്ചായിരുന്നു ഇവരുടെ കൈയ്യിലുള്ളത് കഞ്ചാവ് തന്നെയാണെന്ന് പൊലീസ് ഉറപ്പ് വരുത്തിയത്.
ഓൺലൈനായി ഓർഡർ ചെയ്ത കഞ്ചാവിന് ഇവർ പണമടച്ചതും ഓൺലൈനായി തന്നെയായിരുന്നു. പ്ലാസ്റ്റിക് കുപ്പിയിൽ കൊറിയർ വഴിയായിരുന്നു ഇവർക്ക് കഞ്ചാവെത്തിയത്. നാല് ഗ്രാം കഞ്ചാവിന് 899 രൂപയായിരുന്നു ഇവരിൽ നിന്നും ഈടാക്കിയത്.