ചെന്നൈ: നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. 2013 –2015 കാലയളവില്‍ സിനിമകളിൽ സംഗീതമൊരുക്കിയതിന്റെ പേരിൽ നിര്‍മാതാക്കളില്‍ നിന്നു കൈപ്പറ്റിയ പണത്തിന്റെ നികുതിയായ 1.87 കോടി രൂപയാണ് നികുതി അടച്ചില്ലെന്ന് കാണിച്ചു നോട്ടീസ് നൽകിയിരിക്കുന്നത്.
മൂന്നുതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് ഇത്തവണ ജിഎസ്ടി ചെന്നൈ സോൺ ഇളയരാജയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
അടുത്തിടെ പ്രധാനമന്ത്രിയെയും അംബേദ്കറെയും താരതമ്യം നടത്തി ഇളയരാജ ഒരു പുസ്തകത്തിൽ എഴുതിയ ആമുഖം വിവാദമായിരുന്നു. കൂടാതെ ഇളയരാജയെ ലോക്സഭയിലേക്ക് പരിഗണിക്കുന്നതായും റിപ്പോർട്ട് ഉണ്ട്.