മാനന്തവാടി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇരുപത്തിനാലുകാരന് മരിച്ചു. മാനന്തവാടി മുതിരേരി മോളേക്കുന്നേല് ഷാജിയുടെ മകന് നിതിന്‍ (ചിക്കു) ആണ് മരിച്ചത്. സംസ്കാരം ഇന്നു നടക്കും.
കഴിഞ്ഞ മാസം കാട്ടിക്കുളം തോല്‍പ്പെട്ടിയില്‍ നടന്ന വാഹനാപകടത്തിലാണ് നിതിന്‍ ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് നിതിന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പാണ് മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്.
also read: തൃശ്ശൂര്‍ എസ്പി ഐശ്വര്യ ഡോങ്റെ വിവാഹിതയായി, വരന് മലയാളി, വിവാഹച്ചടങ്ങുകള്‍ മുംബൈയില്‍
ഇവിടെ ചികിത്സയില്‍ കഴിയവെ നിതിന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. മാതാവ്: ബീന. സഹോദരങ്ങള്‍: ജിബിന്‍, നിഥുന. സംസ്കാരം മുതിരേരി ചെറുപുഷ്പ ദേവാലയത്തില്‍ ഇന്ന് അഞ്ചു മണിക്ക്.