മുംബൈ: തൃശ്ശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്റെ വിവാഹിതയായി. കൊച്ചിയിലെ ഐടി പ്രഫഷനല്‍ കൂടിയായ മലയാളി അഭിഷേകാണ് ഐശ്വര്യയുടെ വരന്. മുംബൈ ജുഹുവിലെ ഇസ്കോണ്‍ മണ്ഡപം ഹാളില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹത്തിലും റിസപ്ഷനിലും പങ്കെടുക്കാനായി കേരളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം മുംബൈയില്‍ എത്തി. കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറായിരുന്ന ഐശ്വര്യ നിലവില്‍ തൃശൂര്‍ റൂറല്‍ എസ്പിയാണ്. ഐശ്വര്യ 2017 ഐപിഎസ് ബാച്ചുകാരിയാണ്.
ശംഖുമുഖം എസിപിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1995ല്‍ എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന പ്രശാന്ത് ഡാങ്റെയുടെ മകളായാണ് ഐശ്വര്യയുടെ ജനനം. അമ്മ അഞ്ജലി ഡോങ്റെ. മുംബൈയിലാണ് ജനിച്ചതും വളര്‍ന്നതും ഉന്നത വിദ്യാഭ്യാസം നേടിയതും. മുംബൈ സെന്റ് സേവിയേഴ്സ് കോളേജില്‍ ഇക്കണോമിക്സിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദം നേടി.