തൊടുപുഴ: വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മകള്‍ ആശുപത്രിയില്‍. ഇടുക്കി ജില്ലയിലെ പുറ്റടിയിലാണ് ദാരുണ സംഭവം. രവീന്ദ്രന് (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മകള്‍ ശ്രീധന്യ ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
വീടിന് തീപിടിച്ചത് ഷോര്‍ട്ട്സര്‍ക്യൂട്ട് കാരണമെന്നാണ് പ്രാഥമിക വിവരം. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. വീടിന് തീപിടിച്ച വിവരം മകളാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ മകളെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
also read: ആറുപേരുടെ വയറു നിറയണം; ചുട്ടുപൊള്ളുന്ന വെയലില്‍ ഉണ്ണിയപ്പം വില്‍ക്കാനിറങ്ങി 17കാരന്
എന്നാല്‍ പൊള്ളല്‍ ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉള്‍പ്പടെ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രവീന്ദ്രനേയും ഉഷയേയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചിരുന്നു.