കാഞ്ഞിരപ്പള്ളി : കോട്ടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് വഴിയരികിലെ വീടിന്റെ ഗേറ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. രാമങ്കരി പഞ്ചായത്ത് 3ാം വാര്‍ഡില്‍ തിരുവാതിരയില്‍ മോഹനന്റെയും ശുഭയുടെയും മകള്‍ അനുപമ (21) ആണു മരിച്ചത്.
ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം സംഭവിച്ചത്. ബൈക്ക് ഓടിച്ച സഹപാഠി കൂട്ടിക്കല്‍ ഓലിക്കപാറയില്‍ അമീറിനെ (21) ഗുരുതര പരുക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ കൊരട്ടി അമ്പലവളവിനു സമീപമാണ് അപകടമുണ്ടായത്.
also read: മിൽമയുടെ പാൽ പേട കഴിച്ച രാധയുടെ നാവ് മുറിഞ്ഞ് രക്തം വന്നു; പേടയിൽ കുപ്പിച്ചില്ല് കിട്ടിയതായി പരാതി
ഇരുവരും സഹപാഠിയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടം. അപകടത്തില്‍ ബൈക്കും വീടിന്റെ ഗേറ്റും തകര്‍ന്നു. അനുപമയുടെ സഹോദരന്: ആനന്ദ് മോഹന്‍. കുട്ടിക്കാനം മരിയന്‍ കോളജ് മൂന്നാം വര്‍ഷ ഇംഗ്ലിഷ് വിദ്യാര്‍ഥിനിയാണ് അനുപമ.