കോഴിക്കോട്: മിൽമയുടെ പാൽപേഡയിൽ നിന്ന് കുപ്പിച്ചില്ല് കിട്ടിയതായി പരാതി. വടകര സ്വദേശിനി അപർണയാണ് ആരോപണവുമായി രംഗത്ത് വന്നത്. എടോടിയിലെ ഡിവൈൻ ആൻ്റ് ഫ്രഷ് കടയിൽ നിന്നും വാങ്ങിയ മിൽമ പേഡയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്.
വാങ്ങിയ പേഡ പേക്കറ്റുകൾ കുട്ടികൾക്കും അമ്മയ്ക്കും അപർണ നൽകിയിരുന്നു. അമ്മ രാധ പേഡ കഴിച്ചപ്പോൾ നാവ് മുറിഞ്ഞ് രക്തം വന്നു. പരിശോധിച്ചപ്പോഴാണ് കുപ്പിച്ചില്ല് കണ്ടെത്തിയതെന്ന് അപർണ പറഞ്ഞു.
വെഞ്ഞാറമൂട് ഡിപ്പോയിൽ കെഎസ്ആർടിസി കെഎസ്ആർടിസി ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ കത്തി നശിച്ചു!
ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയെന്നും മിൽമയുടെ ടോൾ ഫ്രീ നമ്പറിലും പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അപർണ അറിയിച്ചു.
കുപ്പിച്ചില്ല് കണ്ടെത്തിയ പേഡയുമായി വാങ്ങിയ കടയിലെത്തിയപ്പോൾ ഇത് മിൽമയുടെ പേഡയാണെന്നും ഞങ്ങൾ നിസ്സഹായരാണെന്നുമായിരുന്നു ലഭിച്ച മറുപടി.