കൊല്ലം: കൊല്ലത്ത് താലികെട്ടാന്‍ ഒരുങ്ങവെ കല്യാണ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിയോടി ഒളിച്ചിരുന്നു വധു. കല്ലുംതാഴത്താണ് സംഭവം. ഇതോടെ വരന്റേയും വധുവിന്റേയും വീട്ടുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ഇടപെട്ടതോടെയാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്.
വധുവിന് കുടുംബത്തില്‍ തന്നെയുള്ള മറ്റൊരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഇതിനാലാണ് താലികെട്ടിന് വിസമ്മതിച്ചത്. കല്യാണമണ്ഡപത്തിലേക്ക് അണിഞ്ഞൊരുങ്ങിയെത്തിയ വധു വരന് താലികെട്ടാന്‍ ഒരുങ്ങിയപ്പോള്‍ മണ്ഡപത്തില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.
പിന്നാലെ ഗ്രീന്‍ റൂമില്‍ കയറി ഒളിച്ചിരുന്നു. കിളികൊല്ലൂര്‍ പൊലീസ് ഇടപെട്ടാണ് ഇവിടെ സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. വരന്റെ വീട്ടുകാര്‍ക്ക് വധുവിന്റെ കുടുംബം നഷ്ടപരിഹാരം നല്‍കാമെന്ന് പൊലീസ് സ്റ്റേഷനില്‍ വെച്ച് ഉറപ്പ് നല്കി.