കൊച്ചി: നിര്‍ത്തിയിട്ട ബൈക്കിന് തീപിടിച്ച് കത്തി നശിച്ചു. കൊച്ചിയിലാണ് സംഭവം. തൃപ്പൂണിത്തുറ സ്വദേശി ലിയോണ്‍ ക്രിസ്റ്റിയുടെ ബൈക്കാണ് പൂര്‍ണമായും കത്തിയത്. മേനകാ ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്തപ്പോഴായിരുന്നു ബൈക്കിന് തീപിടിച്ചത്.
തൃപ്പൂണിത്തുറയില്‍നിന്നു വന്ന് ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ ഒരുങ്ങവേയാണു തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ക്രിസ്റ്റി ബൈക്ക് നിര്‍ത്തി ഓടി മാറി. അതിനാല്‍ അപകടം ഒഴിവായി. തീപടര്‍ന്നുകയറി ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചു.
വിവരമറിയിച്ചതിനെ തുടര്‍ന്ന് ക്ലബ് റോഡില്‍നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്.