കേരളത്തില്‍ ആരാധകരേറെയുള്ള വ്യവസായിയാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സജീവമായ ബോബി ചെമ്മണ്ണൂര്‍. തൃശ്ശൂര്‍ സ്വദേശിയായ ബോബി സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. മലയാളികളുടെ ബോ ചെ പങ്കുവെയ്ക്കുന്ന വീഡിയോകള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് സാമൂഹിക. മാധ്യമങ്ങളില്‍ ലഭിക്കാറുള്ളത്.
ഇപ്പോഴിതാ വിഷു ആഘോഷിക്കുന്ന ബോബിയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ”ആ ആഘോഷത്തിനിടയില്‍ ഞെട്ടിക്കുന്ന മരണം” എന്ന തലക്കെട്ടോടു കൂടിയാണ് ബോബി ചെമ്മണ്ണൂര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മാലപ്പടക്കം അരയില്‍ കെട്ടി ഓടുകയും കമ്പിത്തിരി ഇരുകയ്യിലും പിടിച്ച് ചാടി മറിയുകയും ഒക്കെ ചെയ്യുന്ന ബോബിയെ വീഡിയോയില്‍ കാണാം. ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് അല്‍പ്പം ദുഃഖിക്കാന്‍ വേണ്ടി പാവയ്ക്ക നീര് കുടിക്കുകയാണെന്നു പറഞ്ഞ് കയ്പ്പക്ക നീരും ബോബി കുടിക്കുന്നുണ്ട്.
ഇതിനോടകം തന്നെ ബോബിയുടെ വീഡിയോ ആളുകള്‍ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് വീഡിയോ ഇതിനോടകം പങ്കുവെച്ചത്.