മലപ്പുറം: സോപ്പു പൊടി നിര്‍മിക്കുന്ന മെഷീനിനുള്ളില്‍ കുടുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തെ തെച്ചിയോടന്‍ ഷമീറിന്റെ മകന് മുഹമ്മദ് ഷാമിലാണ് മരിച്ചത്. ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്.
ബുധനാഴ്ച്ച വൈകിട്ട് ആറോടെയായിരുന്നു അപകടം. ഷമീര്‍ സോപ്പ് കമ്പനിയുടെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് പതിനെട്ടുകാരാനായ മകന് മുഹമ്മദ് ഷാമില്‍ മെഷീനിനുള്ളില്‍ കുടുങ്ങി മരിച്ച കിടക്കുന്നത് കണ്ടത്. ഒഴിവ് സമയങ്ങളില്‍ ഷാമിലും സോപ് പൊടി നിര്‍മാണത്തില്‍ ഏര്‍പ്പെടാറുണ്ട്.
also read: മൂന്ന് വയസുകാരനെ അമ്മ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം, ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന് ആരോപണം
ഇത്തരത്തിലാകാം അപകടമെന്നാണ് നിഗമനം. മഞ്ചേരിയില്‍ നിന്നെത്തിയ അഗ്നിശമന സേന, പാണ്ടിക്കാട് പോലീസ്, നാട്ടുകാര്‍ എന്നിവരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുക്കാനായത്.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുവ്വൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് ഷാമില്‍.