പാലക്കാട്: പാലക്കാട് ജില്ലയിലെ എലപ്പള്ളിയില്‍ മൂന്ന് വയസുകാരനെ അമ്മ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ അടുത്ത ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന ആരോപണവുമായി പിതാവിന്റെ കുടുംബം. പ്രതിയായ അമ്മയുടെ അടുത്ത ബന്ധുക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛന് ആരോപിച്ചു.
മൂന്നു വയസ്സുകാരന്റെ കൊലപാതകത്തില്‍ അമ്മ ആസിയയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കുട്ടിയുടെ മുത്തച്ഛന് ആരോപണവുമായി എത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെയാണ് അമ്മ പെരുമാറിയതെന്ന് എന്ന് മുത്തച്ഛന് പറയുന്നു.
മകനെ കൊലപ്പെടുത്തിയത് ഒറ്റയ്ക്കല്ല. ആസിയയുടെ സഹോദരിയെയും ഭര്‍ത്താവിനെയും ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ കുട്ടിയുടെ പിതാവിന്റെ വീട്ടുകാരുടെ ആരോപണം ആസിയയുടെ സഹോദരി തളളി. രാവിലെ കുട്ടി അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ആസിയക്ക് പ്രണയം ഉണ്ടായിരുന്നുവെന്നും മകന് തടസമായതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് സഹോദരി ആജിറ പറയുന്നത്.
പ്രൈവറ്റായി പ്ലസ് ടു പഠിക്കുന്നതിന് ഇടയിലാണ് ഇരുപത് കാരനുമായി ആസിയ പ്രണയത്തിലാവുന്നത്. ഭര്‍ത്താവും കുട്ടിയുമുണ്ടെന്ന് മറച്ചു വച്ചായിരുന്നു ബന്ധം. എന്നാല്‍ ഇയാള്‍ കുഞ്ഞിന്റെ കാര്യം അറിയുകയും വിവാഹത്തില്‍നിന്ന് ഒഴിയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ കുട്ടിയെ ഒഴിവാക്കാനാണ് ആസിയ കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.