കൊല്ലം: പാമ്പിനെ പിടികൂടുന്നതിനിടെ യുവാവിന് കടിയേറ്റു. കൊല്ലം ജില്ലയിലെ മൈലാപ്പൂരിലാണ് സംഭവം. പാമ്പ് പിടിത്തക്കാരനായ തട്ടാമല സ്വദേശി സന്തോഷ് കുമാറിനെയാണ് മൂര്‍ഖന്‍ പാമ്പ് കടിച്ചത്. ആശുപത്രിയില്‍ ചികിത്സയിലാണ് സന്തോഷ്.
ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം. മൈലാപ്പൂര് സ്വദേശിയായ അശോകിന്റെ വീട്ടില്‍ പാമ്പിനെ പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു സന്തോഷ് കുമാറിന് പാമ്പിന്റെ കടിയേറ്റത്. പാമ്പിനെ പിടികൂടി കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ് കുമാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.
also read: ബൈക്കപകടം; നടൻ ജോയ് മാത്യുവിന്റെ ഡ്രൈവർ മരണപ്പെട്ടു
വീടിന് വെളിയില്‍ പഴയ ഫ്രിഡ്ജില്‍ അലങ്കാര മത്സ്യങ്ങളെ വളര്‍ത്തിയിരുന്നു. ഇതില്‍ നിന്ന് ഓരോ ദിവസം കഴിയുന്തോറും മത്സ്യങ്ങളുടെ എണ്ണം കുറയാന്‍ തുടങ്ങിയതോടെ വലയിട്ടിരുന്നു. ഈ വലയിലാണ് മൂര്‍ഖന്‍ പാമ്പ് കുടുങ്ങിയത്. തുടര്‍ന്ന് പാമ്പിനെ പിടികൂടാന്‍ സന്തോഷ് കുമാറിനെ വിളിക്കുകയായിരുന്നു.
മൂര്‍ഖന്‍ പാമ്പിനെ വലയില്‍ നിന്ന് രക്ഷിക്കുന്നതിനിടെയാണ് കടിയേറ്റത്. കൊട്ടിയത്ത് പ്രമുഖ സ്വകാര്യ വിഷചികിത്സാകേന്ദ്രത്തിലാണ് അദ്ദേഹം ചികിത്സ തേടിയത്. നിലവില്‍ കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.