മലപ്പുറം: വാഹനാപകടത്തിൽ നടൻ ജോയ് മാത്യുവിന്റെ കാർ ഡ്രൈർ തേഞ്ഞിപ്പലം ആലുങ്ങൽ സ്വദേശി ചീനിക്കനാരി വാഖി നിവാസിൽ സജിത്ത് വാസു(33) മരണപ്പെട്ടു. ദേശീയ പാതയിൽ അഴിഞ്ഞിലത്ത് വെച്ച് നടന്ന ബൈക്കപകടത്തിലാണ് സജിത്ത് മരിച്ചത്.
തിങ്കളാഴ്ച്ച രാത്രി ഒരുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിക്കെ ചൊവ്വാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. അപകടം നടന്നയുടൻ നാട്ടുകാരും യാത്രക്കാരും ഓടിക്കൂടിയാണ് അപകട സ്ഥലത്തുനിന്നും സജിത്ത് വാസുവിനെ ആശുപത്രിയിലെത്തിച്ചത്.
ALSO READ- സ്വര്‍ണ വില കുത്തനെ മുകളിലേക്ക്, രണ്ട് ദിവസത്തിനിടെ 600 രൂപയുടെ വര്‍ധനവ്, വില അറിയാം
അച്ഛൻ : വാസു (ബിസിനസ് – മംഗളുരു ), അമ്മ: ഗീത. ഭാര്യ: മാതു. മകൾ: അമിക.