കോഴിക്കോട്: വിവാഹ ഫോട്ടോഷൂട്ടിനെത്തിയ നവവരന് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലാണ് ദാരുണ സംഭവം നടന്നത്. പാലേരി സ്വദേശി റജിലാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷപ്പെടുത്തി.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. സംഭവിച്ചത്. ഒരാഴ്ച മുമ്പാണ് റജിലിന്റെ വിവാഹം കഴിഞ്ഞത്. കുറ്റ്യാടി പുഴയുടെ തീരത്താണ് ഫോട്ടോഷൂട്ടിനായി ഇരുവരും എത്തിയത്.
ഫോട്ടോഷൂട്ട് കഴിഞ്ഞ് മടങ്ങവെയായിരുന്നു ദമ്പതിമാര്‍ അപകടത്തില്‍പ്പെട്ടത്. കാല്‍വഴുതി പുഴയില്‍ വീണെന്നാണ് വിവരം.