നടുവില്‍: കണ്ണൂരില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ മനോവിഷമത്തില്‍ യുവാവ് സ്വയം തീകൊളുത്തി. നടുവില്‍ കാവുമ്പായി ഐച്ചേരിയില്‍ താമസിക്കുന്ന പണ്ണേരി ലക്ഷ്മണന്റെ മകന് ലെബിന്‍(22) ആണ് തീകൊളുത്തിയത്. യുവാവിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ലെബിനെ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോവിഡ് വൊളന്റിയറായിരുന്നു ലെബിന്‍.
യുവാവിനെ രണ്ട് ദിവസമായി പ്രദേശത്ത് കണ്ടിരുന്നതായി യുവതിയുടെ നാട്ടുകാര്‍ പാഞ്ഞു. റോഡില്‍നിന്ന് 200 മീറ്ററോളം മാറി കുന്നിന്‍ചരിവിലെ റബ്ബര്‍ത്തോട്ടത്തിലാണ് സംഭവം നടന്നത്. അടുത്ത് മറ്റ് വീടുകളൊന്നുമില്ലാത്തതിനാല്‍ സംഭവം നാട്ടുകാരറിയാന്‍ വൈകി.
യുവാവിനെ അന്വേഷിച്ചെത്തിയ കൂട്ടുകാരനും മറ്റൊരു ബന്ധുവും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വാക്സിനേഷന് സമയത്ത് ആശുപത്രിയില്‍ വെച്ചാണ് യുവതിയുമായി പ്രണയത്തിലായത്. വ്യത്യസ്ത മതത്തില്‍പ്പെട്ടവരായതിനാല്‍ വിവാഹാഭ്യര്‍ഥന യുവതിയുടെ ബന്ധുക്കള്‍ നിരസിച്ചു. ഇതാണ് ആത്മഹത്യാ ശ്രമത്തിനു കാരണമെന്നാണ് സൂചന.