കോട്ടയം: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ജില്ലയിലാണ് സംഭവം. മാലം ചിറയില്‍ ബിനുവിന്റെ ഭാര്യ അര്‍ച്ചന രാജാണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. വീട്ടിലെ കുളിമുറിയിലാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്കാണു സംഭവം. അര്‍ച്ചനയുടെ ഡയറിക്കുറിപ്പുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവീട്ടിലെ ചടങ്ങിനു പോകുന്നതിനെച്ചൊല്ലി രാവിലെ വീട്ടില്‍ വഴക്കുണ്ടായെന്നും തുടര്‍ന്നു ജീവനൊടുക്കുകയായിരുന്നുവെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു.
ഹൃതികയാണ് മകള്‍. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. ശാരീരിക പീഡനമേറ്റിരുന്നതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.