പനാജി: വിനോദ യാത്രയ്ക്ക് പോയ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു. കേരളത്തില്‍ നിന്നും ഗോവയിലേക്ക് പോയ കണ്ണൂര്‍ മാതമംഗലം ജെബീസ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ്സിനാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ഗോവയിലെ ഓള്‍ഡ് ബെന്സാരിയില് വച്ചാണ് ബസിന് തീപിടിച്ചത്. ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. പ്രദേശിക ടൂറിസ്റ്റ് ബസിലാണ് ഗോവയിലേക്ക് ടൂര്‍ പോയത്. ഓള്‍ഡ് ഗോവയില്‍ ബസ് എത്തിയപ്പോള്‍ എഞ്ചിനില്‍ നിന്ന് പുക വരുന്നത് മറ്റ് വാഹന ഡ്രൈവര്‍മാര്‍ അറിയിച്ചിരുന്നു.
also read: രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ കയറിപ്പിടിക്കും, നഗ്നതാ പ്രദര്‍ശനവും പതിവ്; 31കാരന് പിടിയില്‍
എന്നാല്‍ ഡ്രൈവര്‍ അത് ശ്രദ്ധിച്ചില്ല. വൈകുന്നേരം 5.30 ഓടെ ബനസ്തരിമില്‍ എത്തിയപ്പോള്‍ ബസ് പെട്ടെന്ന് കത്താന്‍ തുടങ്ങി. ഇതോടെ ബസ് നിര്‍ത്തി യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തീപിടിത്തത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
ഓള്‍ഡ് ഗോവയില്‍ നിന്നും പോണ്ടയില്‍ നിന്നുമുള്ള രണ്ട് അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്.ബസുടമയ്ക്ക് 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.