കൊച്ചി: സ്ത്രീകളെ കയറിപ്പിടിക്കുന്നതും നഗ്നത പ്രദര്‍ശിപ്പിക്കുന്നതും പതിവാക്കിയ യുവാവ് അറസ്റ്റില്‍. കൊച്ചിയിലാണ് സംഭവം. 31 വയസുകാരനായ കോട്ടയം കുറുവിലങ്ങാട് കുളത്തൂര്‍ സ്വദേശിയായ ഇമ്മാനുവേല്‍ ആണ് പിടിയിലായത്. പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെയാണ് ഇയാള്‍ നിരന്തരമായി ശല്യം ചെയ്തിരുന്നത്.
മൂവാറ്റുപുഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സര്‍വ്വീസ് എഞ്ചിനീയറാണ് ഇയാള്‍. എറണാകുളം സൗത്ത് പനമ്പള്ളി നഗര്‍ ഭാഗത്ത് നടക്കാനിറങ്ങുന്ന സ്ത്രീകളെയാണ് ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നത്. സ്കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റിയ ശേഷം ഈ ഭാഗത്ത് കറങ്ങി നടന്നാണ് പ്രതി സ്ത്രീകളെ ശല്യം ചെയ്തിരുന്നത്.
also read: കയറ്റം കയറുന്നതിനിടെ സ്കൂള്‍ വാന്‍ മറിഞ്ഞു, വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
നഗ്നതാ പ്രദര്‍ശനവും സ്ത്രീകളെ കയറിപ്പിടിക്കലുമായി ശല്യം തുടര്‍ന്നു. പരാതികള്‍ ഉയര്‍ന്നതോടെ പൊലീസ് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മഫ്തിയില്‍ ഷാഡോ പൊലീസ് രംഗത്ത് ഇറങ്ങി.
പ്രതിയെ സാധാരണ കാണാറുള്ള ഭാഗത്ത് നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതറിയാതെ വീണ്ടും സ്ത്രീകളെ ലക്ഷ്യമിട്ട് എത്തിയ പ്രതി പൊലീസിന്റെ വലയില്‍ വീഴുകയായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.