നെടുങ്കണ്ടം: പറഞ്ഞറിയിക്കാനാകാത്ത ദുരിതത്തിലാണ് നെടുങ്കണ്ടം താന്നിമൂട് സ്വദേശിനി മങ്ങാട്ടുവിളയില് സൈനബ ബീവിയുടെ ജീവിതം. പാമ്പുകളുടെ ശല്യം സഹിക്കവയ്യാതെ രാത്രിയിലും കൈയിലൊരു കാപ്പിവടിയുമായി ഉറക്കമില്ലാതെ കാത്തിരിക്കുകയാണ് സൈനബ.
കൂരയിലേക്ക് പാമ്പുകള്‍ ഏതുസമയവും ഏതുവഴിയും കയറിവരാം. ഈ ഭയത്തിലാണ് ഉറക്കമൊഴിച്ച് സൈനബ കാത്തിരിക്കുന്നത്. വീടിന്റെ തറയിലും ഭിത്തിയിലും മേല്‍ക്കൂരയിലും വിള്ളലുകള്‍ക്കിടയില്‍ പ്ലാസ്റ്റിക് കൂടുകള്‍ തിരുകിവെച്ചിരിക്കുന്നതും പാമ്പുകളെ പേടിച്ചുതന്നെയാണ്.
also read: ‘യക്ഷിക്കഥ’ പോലൊരു സേവ് ദി ഡേറ്റ്, ഭയപ്പെടുത്തുന്ന വീഡിയോ വൈറല്‍, കാണാം
ചോര്‍ന്നൊലിക്കുന്ന കൂരയില്‍ മഴയെയും കാറ്റിനെയും മാത്രമല്ല പാമ്പുകളെയും ഭയന്നാണ് 69കാരിയായ സൈനബ ഓരോ രാത്രിയും തള്ളിനീക്കുന്നത്. രാപ്പകല്‍ വ്യത്യാസമില്ലാതെ പാമ്പുകള്‍ വീട്ടിനുള്ളിലും കട്ടിലിലും ഇഴഞ്ഞെത്തും. ചിലപ്പോള്‍ ഒന്നിലധികം ഉണ്ടാകും. തറയും ഭിത്തിയുമെല്ലാം ശോച്യാവസ്ഥയിലാണ്. എന്തുചെയ്യണമെന്നറിയാതെ ദുരവസ്ഥയിലാണ് സൈനബയുടെ ജീവിതം