പല സേവ് ദി ഡേറ്റ് വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. അത്തരത്തില്‍ യക്ഷിക്കഥ പറഞ്ഞുതുടങ്ങുന്ന ഒരു സേവ് ദ് ഡേറ്റ് വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു മുത്തശ്ശി പേരക്കുട്ടിയോട് കഥ പറയുന്ന രീതിയിലാണ് അവതരണം.
മുണ്ടക്കയം സ്വദേശികളായ അര്‍ച്ചന-അഖില്‍ എന്നിവരുടെ സേവ് ദ് ഡേറ്റ് വിഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. നീലി എന്ന യക്ഷിയും തന്ത്രികുമാരനുമായാണ് മുത്തശ്ശിക്കഥ എത്തിയത്. ഒരു തന്ത്രികുമാരന്‍ ഇളവന്നൂര്‍ മടത്തിലേക്ക് യാത്രയ്ക്കിടെ യക്ഷിയായ നീലിയെ കാണുന്നു.
also read: വീട്ടില്‍ വെള്ളമില്ല, കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു
തുടര്‍ന്നു നീലിയെ ആവാഹിക്കാന്‍ ശ്രമിക്കുന്നു. തന്നെ വെറുതെ വിടണമെന്ന് അപേക്ഷിക്കുന്ന നീലിയെ തന്ത്രികുമാരന്‍ ഭാര്യയായി സ്വീകരിക്കുന്നു. ഈ കഥയാണ് സേവ് ദ് ഡേറ്റിന് ഉപയോഗിച്ചത്. ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തുള്ള അമ്മച്ചി കൊട്ടാരത്തിലും പ്രദേശത്തുമായിരുന്നു യക്ഷിയുടെയും തന്ത്രികുമാരന്റെയും രംഗങ്ങള്‍ ചിത്രീകരിച്ചത്.
ഭരണങ്ങാനുത്തുള്ള തിടനാട്ടില്‍ മറ്റു രംഗങ്ങളും ചിത്രീകരിച്ചു. ഒരു ദിവസം കൊണ്ട് ഷൂട്ട് പൂര്‍ത്തിയായി. സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്ന വീഡിയോയ്ക്ക് താഴെ മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.