തണ്ണിത്തോട്: ഒരു നാടിനെ വിറപ്പിച്ച രാജവെമ്പാലയെ കൈയ്യോടെ പിടികൂടി വാവ സുരേഷ്. സെന്‍ട്രല്‍ ജംക്ഷനില്‍ പെട്രോള്‍ പമ്പിന് സമീപത്തെ വീടിന് പിന്നിലെ വിറക് കൂനയില്‍ ഒളിച്ച രാജവെമ്പാലയെയാണ് വാവാ സുരേഷ് എത്തി പിടികൂടിയത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിലേക്കുള്ള വഴിയിലുണ്ടായിരുന്ന രാജവെമ്പാല നാട്ടുകാരെ കണ്ടതോടെ വിറക് കൂനയില്‍ ഒളിക്കുകയായിരുന്നു. ഭീതിയിലായ നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് എത്തിയ വാവാ സുരേഷ് വിറക് ഇളക്കി നീക്കി വൈകാതെ രാജവെമ്പാലയെ പിടികൂടി.
also read: മുണ്ടക്കയത്ത് നിന്നും കാണാതായ ജസ്നയെ കുറിച്ച് ഇനിയും വിവരമില്ല; തിരോധാനത്തിന് നാല് വയസ്
ശേഷം കക്കി വനത്തില്‍ തുറന്നുവിട്ടു. വനപാലകരും തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ സ്നേക് റസ്ക്യൂവര്‍ എന്‍.ജി പ്രസാദും ഒപ്പമുണ്ടായിരുന്നു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ രാജവെമ്പാലയെ ആണ് പ്രദേശത്ത് നിന്ന് പിടികൂടുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് സെന്‍ട്രല്‍ ജംക്ഷനില്‍ വീടിന്റെ സംരക്ഷണഭിത്തിയില്‍ ഒളിച്ച രാജവെമ്പാലയെ പിടികൂടിയിരുന്നു.
അതിന് തൊട്ടടുത്ത വീട്ടിലെ വിറക് കൂനയിലാണ് ഇന്നലെ രാജവെമ്പാല ഒളിച്ചിരുന്നത്. ദിവസങ്ങളായി മേക്കണ്ണം നിവാസികളുടെ ഉറക്കം കെടുത്തിയ രാജവെമ്പാലയെ കഴിഞ്ഞ ദിവസം മേക്കണ്ണത്തില്‍ വീടിന് സമീപത്തെ തോട്ടില്‍ നിന്ന് പിടികൂടിയിരുന്നു.