മൂന്നാര്‍: വിനോദയാത്രയ്ക്കെത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. മാട്ടുപ്പെട്ടിയിലാണ് സംഭവം. മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഏഴു വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.
വിനോദസഞ്ചാര സംഘത്തില്‍ മുന്‍ മന്ത്രി വി എസ് ശിവകുമാറിന്റെ മകളും ഉള്‍പ്പെടുന്നു. ഇന്ന് വൈകീട്ടോടെയാണ് അപകടം സംഭവിച്ചത്. കൊല്ലം അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചത്.
also read: വിവാഹ പിറ്റേന്ന് മുതല്‍ കാണാതായി, നവവരന് കായലില്‍ മുങ്ങിമരിച്ച നിലയില്‍
അപകടത്തില്‍ പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ വിദ്യാര്‍ഥികളെ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.