തൃശൂര്‍: നവവരനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂരിലാണ് സംഭവം. മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന് ധീരജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രാവിലെ ചേറ്റുവ കായലിലാണ് മൃതദേഹം കണ്ടെത്തിയത്.
വിവാഹ പിറ്റേന്ന് മുതലാണ് ധീരജിനെ കാണാതായത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ധീരജിന്റെ വിവാഹം നടന്നത്. ഭാര്യയുടെ വീട്ടില്‍ കഴിയവെ തിങ്കളാഴ്ച്ച സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ധീരജ് വൈകിയിട്ടും വീട്ടില്‍ എത്തിയിരുന്നില്ല.
also read: ക്ഷേത്ര ഭരണത്തെ ചൊല്ലി തർക്കം; ആയിരവല്ലി മഹാദേവ ക്ഷേത്ര ഭരണസമിതി പ്രസിഡന്റിന് കുത്തേറ്റു
തുടര്‍ന്ന് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് വരികയായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ ചേറ്റുവ കായലില്‍ രാവിലെ 10.15 ന് മത്സ്യതൊഴിലാളികളുടെ വലയില്‍ മൃതദേഹം കുടുങ്ങുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.