അഞ്ചൽ: കൊല്ലം അയിലറ ആയിരവല്ലി മഹാദേവ ക്ഷേത്രത്തിന്റെ അധികാരത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭരണസമിതി പ്രസിഡന്റ് കലുങ്ക് ജങ്ഷനിൽ മുരളി ഭവനിൽ മുരളീധരൻപിള്ളയ്(60) ക്ക് കുത്തേറ്റു.
സംഭവത്തിൽ അയിലറ അജി ഭവനിൽ അനിൽകുമാർ (46) അറസ്റ്റിലായി. ഭരണാധികാരത്തെപ്പറ്റി ട്രസ്റ്റ് ഭാരവാഹികളും വിശ്വാസികളും തമ്മിൽ കോടതിയിൽ കേസ് നിലവിലുണ്ട്. ഇതിനിടെയാണ് ദാരുണമായ സംഭവം.
ഈ വർഷത്തെ ഉത്സവം നടത്തിപ്പ് ചുമതല പൊതുജനങ്ങൾക്കായിരുന്നു. മധ്യസ്ഥ ചർച്ചയിലുണ്ടാക്കിയ കരാർ പ്രകാരം ഉത്സവശേഷം ക്ഷേത്രത്തിന്റെ താക്കോൽ ഭരണസമിതിക്ക് തിരികെ കൈമാറി. ഇതിനെ തുടർന്ന് തർക്കം വീണ്ടും രൂക്ഷമാവുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു.