പത്തനംതിട്ട: കൗണ്‍സിലിങിന് എത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികന് അറസ്റ്റില്‍. പത്തനംതിട്ട കൂടലിലാണ് സംഭവം. ഓര്‍ത്തഡോക്സ് പള്ളി വികാരി പോണ്ട്സണ്‍ ജോണാണ് പോക്സോ കേസില്‍ പിടിയിലായത്.
പതിനേഴുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് വൈദികനെ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ വൈദികനെ വീട്ടില്‍ നിന്നാണ് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
also read: പക്ഷികളുടെ പിന്നാലെ പോയി കൊടുംകാട്ടില്‍ കുടുങ്ങി, കുരുന്നുകളെ കണ്ടെത്തിയത് 27 ദിവസങ്ങള്‍ക്ക് ശേഷം
കൗണ്‍സിലിംഗിന് എത്തിയ പെണ്‍കുട്ടിക്ക് നേരെയായിരുന്നു വൈദികന്റെ ലൈംഗികാതിക്രമം. പരാതി പ്രകാരം കേസെടുത്ത പൊലീസ് വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയാണ് വൈദികനെ കസ്റ്റഡിയിലെടുത്തത്.