പാലക്കാട്: പാലക്കാട് സ്വത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തിന് പിന്നാലെപ്രായപൂര്ത്തിയാകാത്ത സഹോദരപുത്രിയേയും പെറ്റമ്മയേയും വീട്ടില്‍ നിന്നും ഇറക്കി വിട്ട് മകന്. അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടത്തറയിലാണ് സംഭവം. കോട്ടത്തറ സ്വദേശി വിജയകുമാറാണ് പ്രായമേറിയ തന്റെ അമ്മയേയും പ്രായപൂര്‍ത്തിയാകാത്ത സഹോദരപുത്രിയേയും മാനസിക വൈകല്യമുള്ള സഹോദരിമാരേയും വീട്ടില്‍ നിന്നും പുറത്താക്കിയത്.
വീടിന് പുറത്താക്കിയ ഇവരെ പൊലീസെത്തിയാണ് നിര്‍ബന്ധപൂര്‍വ്വം വീട് തുറന്ന് സംരക്ഷണമൊരുക്കിയത്. വീട് തന്റെ പേരിലാണെന്നായിരുന്നു വിജയകുമാര്‍ പറഞ്ഞത്. വിജയകുമാറിന്റെ അമ്മ സരസ്വതിയുടെ കയ്യില്‍ നിന്നും ദാനക്കരാര് പ്രകാരം ഭൂമി സ്വന്തമാക്കിയെന്ന് വിജയകുമാര്‍ പറയുന്നു.
also read: കാര്‍ റോഡരികില്‍ നിര്‍ത്തി കിടന്നുറങ്ങി, ഉറങ്ങിയെഴുന്നേറ്റപ്പോള്‍ യുവാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
എന്നാല്‍ താന്‍ വീട് നല്‍കിയിട്ടില്ലെന്നും തന്നെ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും ഒപ്പ് വാങ്ങി സ്വത്ത് മകന് സ്വന്തം പേരിലാക്കുകയുമായിരുന്നുവെന്നും അമ്മ സരസ്വതി പ്രതികരിച്ചു. മകന്റെ ഭീഷണിയും മര്‍ദനവും ഭയന്ന് സരസ്വതിയും കുടുംബവും ആനക്കട്ടിയില്‍ വാടക വീടെടുത്താണ് താമസം.
മകന് ഉപദ്രവിക്കാറുണ്ടെന്നും ഇവര്‍ പറയുന്നു. ഫെബ്രുവരി മൂന്നിന് വിജയകുമാറിന്റെ പിതാവ് മരിച്ച ശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഷോളയൂര്‍ സബ് ഇന്‍സ്പെക്ടര്‍ അനില്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.
കാര്യങ്ങള്‍ തിരക്കി. വിജയകുമാറിനോട് വലിച്ചു വാരിയിട്ട വീട്ട് സാധനങ്ങള്‍ അകത്തേക്ക് കയറ്റി വെക്കാന്‍ നിര്‍ദേശം നല്കി. ഇത് വിജയകുമാറും കുടുംബവും തടഞ്ഞെങ്കിലും പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. പിന്നാലെ കുടുംബത്തിന് സംരക്ഷണമൊരുക്കുകയും ചെയ്തു.