മൂവാറ്റുപുഴ: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. മൂവാറ്റുപുഴയിലെ മാറാടിയിലാണ് അപകടം പതിവായിരിക്കുന്നത്. ആലുവ സ്വദേശി ഭാഗ്യലക്ഷ്മി, തിരുവനന്തപുരം സ്വദേശി മീനാക്ഷി അമ്മാള്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
കാറിലുണ്ടായിരുന്ന യാത്രക്കാരില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. മീനാക്ഷി അമ്മാളും ഭാഗ്യലക്ഷ്മിയും സംഭവ സ്ഥസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
also read: വെജ് ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി നല്കി, ഹോട്ടലില്‍ കൂട്ടത്തല്ല്, മൂന്നുപേര്‍ക്ക് പരിക്ക്
പാലായില്‍ നിന്ന് ആലുവയിലേക്ക് പോവുകയായിരുന്നു ഇവര്‍. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഈസ്റ്റ് മാറാടി പള്ളിക്കവലയ്ക്ക് സമീപം അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത്.
ഇതേസ്ഥലത്ത് ഇന്നലെയും അപകടമുണ്ടായി രണ്ട് പേര് കൊല്ലപ്പെട്ടിരുന്നു. അമിത വേഗതയാണ് അപകട കാരണമെന്നാണ് സൂചന. എന്നാല്‍ ഇവിടെ സ്ഥിരം അപകടം നടക്കുന്ന ഇടമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.