കണ്ണൂര്‍: വെജ് ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി നല്‍കിയതിന് ഹോട്ടലിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലാണ് സംഭവം. മൈത്രി ഹോട്ടലിലാണ് അടിപിടി നടന്നത്. സംഭവത്തില്‍ ഹോട്ടലുടമയും ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് പ്രസിഡന്റുമായ ഡി വി ബാലകൃഷ്ണന്, ഭക്ഷണം കഴിക്കാനെത്തിയ സി പി ഷിമിത്ത്, എംഎസ് സനൂപ് എന്നീ യുവാക്കള്‍ക്കുമാണ് പരുക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഒരാള്‍ വെജ് ബിരിയാണി ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ കഴിക്കാന്‍ വേണ്ടി ഭക്ഷണം വിളമ്പിയ നേരത്താണ് ലഭിച്ചത് ചിക്കന്‍ ബിരിയാണിയാണെന്ന് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഓര്‍ഡര്‍ ചെയ്തയാള്‍ ഇതിന്റെ പേരില്‍ ഹോട്ടലുടമയുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.
വിവരം ഹോട്ടലുടമയെ അറിയിച്ചിട്ടും ഭക്ഷണം മാറ്റി നല്കാന് തയ്യാറായില്ലെന്നാണ് ആരോപണം. താന്‍ വെജ് മാത്രമെ കഴിക്കുകയൊളളൂവെന്നും മാംസാഹാരം കഴിക്കില്ലെന്നും ഇയാള്‍ പറഞ്ഞിട്ടും ഭക്ഷണം മാറ്റി നല്‍കിയില്ല. ഇതിനിടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ സി പി ഷിമിത്ത്, എംഎസ് സനൂപ് എന്നീ രണ്ടു യുവാക്കള്‍ കൂടി ഇതില്‍ ഇടപെട്ടു.
ഇതോടെ തര്‍ക്കം മൂര്‍ച്ഛിച്ചു. അയാള്‍ക്ക് കൊടുത്ത ചിക്കന്‍ ബിരിയാണി തങ്ങള്‍ക്ക് നല്കി വെജ് ബിരിയാണി അയാള്‍ക്ക് നല്‍കണമെന്ന് യുവാക്കള്‍ നിര്‍ദേശിച്ചു. എന്നാല്‍ ഹോട്ടലുടമ ഇവരുടെ നിര്‍ദേശവും പരി?ഗണിച്ചില്ല. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാക്കള്‍ക്കും പരുക്കേല്‍ക്കുകയായിരുന്നു.
ബഹളത്തെ തുടര്‍ന്ന് ആളുകള്‍ കൂടുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സംഭവത്തില്‍ ഹോട്ടലുടമയുടെ ഭാ?ഗത്ത് നിന്ന് വീഴ്ചയുണ്ടായതെന്നാണ് പൊലീസ് പറയുന്നത്.