ന്യൂഡല്‍ഹി: ശ്രീകോവിലിനുളളില് പതിക്കാന്‍ പ്രധാനമന്തി നരേന്ദ്ര മോഡിയുടെ അമ്മ ഹീരാ ബെന്നിന്റെ ഭാരത്തിന് തുല്യമായി സ്വര്‍ണ്ണം സംഭാവന നല്കി വ്യവസായി. മോഡിയുടെ ആരാധകനായ ദക്ഷിണേന്ത്യന്‍ വ്യവസായിയാണ് കാശി വിശ്വനാഥ ക്ഷേത്ര ശ്രീകോവിലിനുളളില് പതിക്കാന്‍ സ്വര്‍ണ്ണം സംഭാവന നല്‍കിയത്.
അതേസമയം, ഇയാള്‍ പേര് വെളിപ്പെടുത്തിയിട്ടില്ല. ക്ഷേത്രത്തിലേക്ക് ആകെ 60 കിലോഗ്രാം സ്വര്‍ണ്ണമാണ് ഇയാള്‍ സംഭാവന ചെയ്തത്. അതില്‍ നിന്നും ഹീരാ ബെന്നിന്റെ തൂക്കത്തിന് തുല്യമായ 37 കിലോ സ്വര്‍ണ്ണമാണ് ശ്രീകോവിലിനുള്ളില്‍ പതിച്ചത്.
also read: ആശ്വസിക്കാം, കുതിച്ചുയര്‍ന്ന സ്വര്‍ണ്ണ വില താഴേക്ക്, ഇന്നത്തെ വില അറിയാം
ബാക്കി സ്വര്‍ണ്ണം താഴികക്കുടത്തിന്റെ അടിഭാഗം മറയ്ക്കാനും തൂണുകള്ക്കുമായി ഉപയോഗിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഒന്നര മാസം മുമ്പാണ് വ്യവയായി സ്വര്‍ണ്ണം സംഭാവന നല്‍കിയത്. 10 കരകൗശലവിദദ്ധരുടെ സംഘം 30 മണിക്കൂര്‍ കൊണ്ടാണ് ശ്രീകോവില്‍ സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞത്.
ഫെബ്രുവരി 27 ന് നരേന്ദ്ര മോഡി ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. അപ്പോള്‍ അധികൃതര്‍ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ ശ്രീകോവിലിനുള്ളിലെ സ്വര്‍ണ്ണത്തിളക്കം കണ്ടിരുന്നു. ഇത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.