കോട്ടയം: പോലീസ് സ്റ്റേഷനില്‍ വെച്ചുണ്ടായ അടിപിടിക്ക് പിന്നാലെ എഎസ്ഐക്കും വനിതാ പൊലീസിനും സസ്പെന്ഷന്. കോട്ടയം ജില്ലയിലാണ് സംഭവം.
പള്ളിക്കത്തോട് സ്റ്റേഷനില്‍ വെച്ച് തല്ലുണ്ടാക്കിയ എഎസ്ഐ സി.ജി സജികുമാര്‍, പൊലീസ് ഉദ്യോഗസ്ഥ വിദ്യാരാജന്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല നടപടി.
also read: ഹൃദയാഘാതം, മലയാളിയായ 22കാരന് ഖത്തറില്‍ ദാരുണാന്ത്യം
കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ മാസം 20 നാണ്. തന്റെ ഫോണിലേക്ക് എഎസ്ഐ അശ്ലീല സന്ദേശം അയച്ചെന്ന് വിദ്യ ആരോപിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. തര്‍ക്കത്തിനിടെ വിദ്യയുടെ ഫോണ്‍ സജികുമാര്‍ വലിച്ചെറിഞ്ഞു.
ഇതോടെ ക്ഷുഭിതയായ വിദ്യ എഎസ്ഐയെ തല്ലി. സംഭവം വിവാദമായതോടെ ഇരുവരെയും ഡിഐജി നീരജ് കുമാര്‍ ഗുപ്ത സ്ഥലം മാറ്റിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് നല്കാന് ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കാഞ്ഞിരപ്പിള്ളി ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിഐജി നീരജ് കുമാര്‍ ഗുപ്തയാണ് നടപടിക്ക് നിര്‍ദ്ദേശിച്ചത്.