ദോഹ: പ്രവാസി മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം സ്വദേശിയാണ് മരിച്ചത്. പുറത്തൂര്‍ ഇല്ലിക്കല്‍ സിദ്ദീഖിന്റെ മകന് അഷ്റഫ് ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അഷ്റഫ്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിന് പിന്നാലെ അഷ്റഫ് കുഴഞ്ഞുവീഴുകയായിരുന്നു. സഫിയയാണ് മാതാവ്. സഹോദരിമാര്‍ – റിനു ഷെബ്രി, മിന്നു. പിതാവും ഖത്തറില്‍ ജോലി ചെയ്യുകയാണ്.
also read: സ്വകാര്യ ലോഡ്ജ് മുറിയില്‍ സുഹൃത്തുക്കളായ യുവാവും യുവതിയും മരിച്ച നിലയില്‍
കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ ഖത്തര്‍ എയര്‍വെയ്സ് വിമാനത്താവളത്തില്‍ നാട്ടിലെത്തിച്ചു.