സുല്‍ത്താന്‍ ബത്തേരി: സുഹൃത്തുക്കളായ യുവാവിനെയും യുവതിയെയും സ്വകാര്യ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് ജില്ലയിലെ മണിച്ചിറയിലാണ് സംഭവം. പുല്‍പ്പള്ളി സ്വദേശി നിഖില്‍പ്രകാശ്, ശശിമല പാടപ്പള്ളിക്കുന്ന് സ്വദേശി ബബിത എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സുല്‍ത്താന്‍ ബത്തേരിക്ക് സമീപം മണിച്ചിറയിലെ സ്വകാര്യ ലോഡ്ജില്‍ ചൊവ്വാഴ്ചയാണ് ഇരുവരും മുറിയെടുത്തത്. ബുധനാഴ്ച ഉച്ചയായിട്ടും രണ്ടുപേരെയും മുറിയുടെ പുറത്തേക്ക് കണ്ടില്ല. ഇതോടെ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
also read: ടൂത്ത് പേസ്റ്റാണെന്ന് കരുതി പല്ലുതേയ്ക്കാനെടുത്തത് എലിവിഷം, 17കാരിക്ക് ദാരുണാന്ത്യം
പോലീസെത്തി മുറി തുറന്ന് പരിശോധിച്ചതോടെയാണ് രണ്ടുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സീലിങ് ഫാനിനോട് ചേര്‍ന്ന ഹുക്കില്‍ തുണി കുരുക്കിയാണ് ഇരുവരും തൂങ്ങിമരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.