കോട്ടയം: കോട്ടയത്ത് ആസിഡുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. പാലാ കുറ്റില്ലത്ത് വെച്ചാണ് ടാങ്കര്‍ മറിഞ്ഞത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.
പൊന്‍കുന്നത്തെ റബ്ബര്‍ ഫാക്ടറിയിലേക്ക് ആസിഡുമായി വന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ടാങ്കറിന് ചോര്‍ച്ചയില്ലെന്നും അതുകൊണ്ടു തന്നെ അപകട സാധ്യതയില്ലെന്ന് ഫയര്‍ഫോഴ്സ് സംഘം അറിയിച്ചു.
അതേസമയം, വാഹനം ഉയര്‍ത്തുന്നതിനായി എറണാകുളത്ത് നിന്ന് പ്രത്യേക സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഡ്രൈവര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.