തേവലക്കര: സ്കൂളില്‍ പോകാത്തതിന് കുട്ടിയെ ക്രൂരമായി പൊള്ളലേല്‍പ്പിച്ച അമ്മ അറസ്റ്റില്‍. കൊല്ലത്താണ് നടുക്കുന്ന സംഭവം. തേവലക്കര സ്വദേശിയായ നാലാംക്ലാസുകാരനെയാണ് അമ്മ പൊള്ളിച്ചത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.
സ്കൂളില്‍ പോകാന്‍ മടി കാണിച്ച കുട്ടിയെ അമ്മ ഉപദ്രപിക്കുകയായിരുന്നു. കാല്പാദത്തിലും തുടയിലും കുട്ടിക്ക് സാരമായി പൊള്ളലേറ്റു. കുട്ടിയുടെ കരച്ചില് കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പോലീസ് കുട്ടിയെ ഉടനടി ആശുപത്രിയിലെത്തിച്ച് ചികില്‍സ ലഭ്യമാക്കി.
പിന്നാലെ അമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കറിക്കരിയാനുപയോഗിക്കുന്ന കത്തിയാണ് ഇവര്‍ കുട്ടിയെ പൊള്ളലേല്‍പ്പിക്കാന്‍ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ പേടിപ്പിക്കാനായി ചെയ്തതാണെന്നാണ് അമ്മ പറയുന്നത്.