തൃശ്ശൂര്‍: തൃശ്ശൂരിലെ ഒരു സ്വകാര്യ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഉറ്റവരെയും നാട്ടുകാരെയും നടുക്കിയിരുന്നു. യുവാവും വീട്ടമ്മയും ഹോട്ടലില്‍ മുറിയെടുത്ത ശേഷം വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒളരിക്കര മണിപറമ്പില്‍ റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത (26) എന്നിവരാണു മരിച്ചത്. ഹോട്ടല്‍ മുറിയിലെ ജനല്‍ കമ്പിയില്‍ ഒരേ ബെഡ്ഷീറ്റില്‍ തൂങ്ങിയ നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. സംഗീതയുടെ ഭര്‍ത്താവിന്റെ കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ.
ഇരുവരെയും കാണാനില്ലെന്ന് ഭര്‍ത്താവ് വെസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയ പൊലീസ് ഇവിടെ ലോഡ്ജുകളില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
also read: തിരുവനന്തപുരത്ത് മദ്യപസംഘം പൊലീസിനെ ആക്രമിച്ചു;സിഐക്ക് പരിക്കേറ്റു
ചെറുപ്പം മുതല്‍ റിജോയും സംഗീതയും പരിചയക്കാരായിരുന്നെന്നു പൊലീസ് പറഞ്ഞു. രാത്രി പതിനൊന്നരയുടെ ട്രെയിനില്‍ പോകണമെന്ന് അറിയിച്ച ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരും മുറിയെടുത്തതെന്ന് ലോഡ്ജ് അധികൃതര്‍ പൊലീസില്‍ വെളിപ്പെടുത്തി.
മുറിയില്‍ നടത്തിയ പരിശോധനയില്‍ വിഷക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. സംഗീതയ്ക്ക് അഞ്ചും മൂന്നും വയസ്സുള്ള ആണ്‍കുട്ടികളും ഒന്നര വയസ്സുള്ള പെണ്‍കുട്ടിയും ഉണ്ട്. സംഗീതയും ലിജോയും ചെറുപ്പം മുതലേ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം.