ആലപ്പുഴ: ആലപ്പുഴ കുമാരപുരത്ത് ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ഹരിപ്പാട് സ്വദേശി ശരത്ചന്ദ്രനാണ് (26) കൊല്ലപ്പെട്ടത്. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തർക്കത്തിനിടെയിലായിരുന്നു കൊലപാതകം. ലഹരിസംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിനിടെ കുത്തേറ്റ ശരത്തിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു.
ഏഴംഗസംഘമാണ് ശരത്തിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിൽ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ നടക്കുകയാണ്.
ALSO READ- വീട്ടില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം, ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തിയറ്റു