കോഴിക്കോട്: കോഴിക്കോട് വീട്ടില്‍ സ്ഫോടനം. ഒരാള്‍ക്ക് ഗുരുതര പരുക്ക്. പയ്യോളി ചെരണ്ടത്തൂരിലാണ് സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകനായ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിന്റെ വീട്ടിലാണ് ഉഗ്രസ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് സ്ഫോടനമുണ്ടായത്. വീടിന് മുകളില്‍ വെച്ചാണ് സംഭവം. സ്ഫോടനത്തില്‍ പരിക്കേറ്റ് ഹരിപ്രസാദിന്റെ കൈപ്പത്തി ചിതറിയ നിലയിലാണ്.
ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ട്. ഡോഗ് സ്കോഡ്, ബോംബ് സ്കോഡ് പരിശോധിച്ചു.
ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. സംഭവസ്ഥലത്തു നിന്ന് സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചു. സംഭവത്തില്‍ വടകര പൊലിസ് അന്വേഷണമാരംഭിച്ചു.