മൂന്നു വയസ്സുകാരന് നീന്തല്‍ക്കുളത്തില്‍ വീണ് മരിച്ചു. അച്ഛനും അമ്മയും ഫോട്ടോഷൂട്ടില്‍ മുഴുകിയിരിക്കുമ്പോഴായിരുന്നു സംഭവം. മൂന്നാം പിറന്നാളിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് കുട്ടി മുങ്ങി മരിച്ചത്. തായ്ലന്റിലെ പട്ടായയിലാണ് ദാരുണ സംഭവം നടന്നത്.
പ്രണയദിനത്തില്‍ 26 വയസ്സുകാരിയായ മോഡല്‍ വിയാഡ പൊന്റാവിയും ഫോട്ടോഗ്രാഫറായ ഭര്‍ത്താവും ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയാണ് കുട്ടി അപകടത്തില്‍പ്പെട്ടത്. വിയാഡ അഡള്‍ട്ട് പ്ലാറ്റ്ഫോമുകളിലെ മോഡലാണ്. പ്രണയദിനത്തില്‍ പാര്‍ട്ടി നടക്കുന്ന വീടിന്റെ ബാല്‍ക്കണിയില്‍ വിയാഡ ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയായിരുന്നു.
also read: വീട്ടില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം, ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തിയറ്റു
ഈ സമയം മൂന്നു വയസ് മാത്രം പ്രായമുള്ള മൂത്ത മകന് ചവനകോണും അതിലും ചെറിയ രണ്ടാമത്തെ കുട്ടിയും നീന്തല്‍ക്കുളത്തിന് ചുറ്റും കളിക്കുകയായിരുന്നു. ഇതിനിടെ ചവനകോണ് വെള്ളത്തില്‍ വീഴുകയായിരുന്നു. കുട്ടി കരയുന്നത് കേട്ട് അച്ഛന് ഓടിയെത്തി.
ഉടന്‍ തന്നെ കുഞ്ഞിനെ പുറത്തെടുത്തു. പാരമെഡിക്സ് പ്രവര്‍ത്തകരെ വിവരം അറിയിച്ചു. അവരെത്തി സിപിആര്‍ നല്‍കിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. തന്റെ ഹൃദയം തകര്‍ന്നെന്നും ഇനി ജീവിക്കേണ്ട എന്നും എന്റെ മകനെ തിരികെ തരാന്‍ പ്രാര്ഥിക്കുകയാണെന്നുമാണ് വിയാഡ പ്രതികരിച്ചത്.