തൃശ്ശൂര്‍: യുവാവിനെയും വീട്ടമ്മയെയും മരിച്ചനിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. ഒളരിക്കര സ്വദേശി റിജോ(26) കാര്യാട്ടുകര സ്വദേശിനി സംഗീത(26) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ ഹോട്ടല്‍മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. സംഗീതയുടെ ഭര്‍ത്താവിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
also read :വീട്ടില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം, ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തിയറ്റു
റിജോയും സംഗീതയും ഹോട്ടലില്‍ മുറിയെടുത്ത് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കഴിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ശേഷം ഇരുവരും തൂങ്ങിമരിച്ചെന്നാണ് പോലീസ് കരുതുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും.