കോഴിക്കോട് : വെള്ളമാണെന്നു കരുതി രാസലായനി കഴിച്ച വിദ്യാര്‍ഥി അവശനിലയില്‍ ചികിത്സയില്‍. കോഴിക്കോട് ജില്ലയിലാണ് സംഭവം. കാസര്‍ഗോഡ് മദ്രസയില്‍ നിന്നും കോഴിക്കോട്ടേക്ക് വിനോദയാത്രയ്ക്ക് വന്ന വിദ്യാര്‍ഥിയാണ് ചികിത്സ തേടിയിരിക്കുന്നത്.
ബീച്ചിലെ തട്ടുകടയില്‍ നിന്നാണ് വെള്ളമാണെന്നു കരുതി വിദ്യാര്‍ത്ഥി രാസലായനി കഴിച്ചത്. വായയും അന്ന നാളവും പൊള്ളിയിട്ടുണ്ട്. കോഴിക്കോട് നോര്‍ത്ത് ബീച്ചിനു സമീപമുള്ള തട്ടുകടയില്‍ നിന്നും ഉപ്പിലിട്ടത് കഴിച്ച കുട്ടിക്ക് എരിവ് അനുഭവപ്പെട്ടതിനാല്‍ തട്ടുകടയില്‍ കണ്ട വെള്ളം കുടിക്കുകയായിരുന്നു.
also read:
രണ്ട് ദിവസം മുമ്പാണ് സംഭവം. അസ്വസ്ഥത തോന്നിയ കുട്ടി ഉടന്‍ തന്നെ ചര്‍ദ്ദിക്കുകയും ചെയ്തു. ചര്‍ദ്ദി മേലില്‍ വീണ സുഹൃത്തിനും പൊള്ളലേറ്റിട്ടുണ്ട്. ഉപ്പിലിട്ടത് വേഗം പാകമാകാന്‍ കടക്കാര് ചില രാസവസ്തുക്കള്‍ ചേര്‍ക്കാറുണ്ടെന്നും ഈ ഗണത്തില്‍പ്പെടുന്ന ദ്രാവകമായിരിക്കാം കുട്ടി കുടിച്ചതെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍.
കുട്ടികള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. ഇപ്പോള്‍ പൊള്ളലേറ്റ വിദ്യാര്‍ഥി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.