ആലപ്പുഴ: സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലാണ് സംഭവം. ആഞ്ഞിലിപ്പറമ്പില്‍ വത്സലയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അറുപത്തിരണ്ട് വയസ്സായിരുന്നു. വീടിനുള്ളിലാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.
പുന്നപ്ര പവര്‍ഹൗസിന് സമീപമാണ് സംഭവം. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹോദരന് വീട്ടില്‍ എത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
also read: ബസ്സില്‍ പൂവന് കോഴി, 30 രൂപ ടിക്കറ്റ് മുറിച്ച് ബസ് കണ്ടക്ടര്‍
സംഭവം കണ്ട് നടുങ്ങിയ ഇയാള്‍ വിവരം നാട്ടുകാരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. വത്സലയ്ക്കൊപ്പം സഹോദരി വിമലയാണ് വീട്ടില്‍ താമസിച്ചിരുന്നത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമെങ്കിലും ഉണ്ടാവുമെന്ന് പൊലീസ് പറഞ്ഞു.