ഹൈദരാബാദ്: യാത്രക്കാരനൊപ്പം ബസില്‍ കയറിയ പൂവന്കോഴിയ്ക്കും ഫുള്‍ ടിക്കറ്റ് മുറിച്ച് കണ്ടക്ടര്‍. തെലങ്കാനയിലാണ് സംഭവം. പെടാപ്പള്ളിയില്‍ നിന്നും കരിംനഗറിലേക്ക് യാത്ര ചെയ്ത മുഹമ്മദ് അലി എന്ന യാത്രക്കാരനായിരുന്നു ഈ അനുഭവം.
തെലങ്കാന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസിലാണ് ഇയാളും പൂവന്‍കോഴിയും സഞ്ചരിച്ചത്. ബസ്സില്‍ സാധാരണ യാത്രക്കാര്‍ക്ക് സാധനങ്ങള്‍ വാങ്ങി യാത്ര ചെയ്യാം. എന്നാല്‍ കോഴിയെയും കൊണ്ട് മുഹമ്മദലി കയറിയതോടെ കണ്ടക്ടര്‍ ഫുള്‍ ടിക്കറ്റ് വേണം എന്ന നിര്‍ബന്ധത്തിലായിരുന്നു.
also read: കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില, 800 രൂപ കൂടി; ഇന്നത്തെ വില അറിയാം
തുണിയില്‍ പൊതിഞ്ഞാണ് മുഹമ്മദ് അലി കോഴിയെ ഒപ്പം കൂട്ടിയത്. ആദ്യം മുഹമ്മദ് അലിക്ക് ടിക്കറ്റ് മുറിച്ചപ്പോള്‍ കോഴിയെ കണ്ടക്ടര്‍ ശ്രദ്ധിച്ചില്ല. പിന്നീട് ഇത് കോഴിയാണെന്ന് മനസിലായപ്പോള്‍ വന്ന് 30 രൂപ ടിക്കറ്റ് മുറിച്ചു. ആദ്യം ടിക്കറ്റ് എടുക്കാന്‍ മുഹമ്മദ് അലി വിസമ്മതിച്ചു.
ഇതോടെ കണ്ടക്ടറും മുഹമ്മദിലും തമ്മില്‍ തകര്‍ക്കമായി. തര്ക്കാത്തിനൊടുവില് ടിക്കറ്റ് മുറിക്കുകയായിരുന്നു. ‘ജീവനുള്ള എന്തും ബസില്‍ സഞ്ചരിച്ചാല്‍ ടിക്കറ്റ് എടുക്കണം, അത് മനുഷ്യനായാലും മൃഗമായാലും. വിദേശ രാജ്യങ്ങളില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നത് തെറ്റാണെന്നും കണ്ടക്ടര്‍ ഉപദേശിച്ചു’വെന്ന് മുഹമ്മദ് അലി പറയുന്നു.