തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് പവന് 800 രൂപയാണ് വര്‍ധിച്ചത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രുപ വര്‍ധിച്ച് 4,6580 രൂപയായി. സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന് 37,440 രൂപയാണ് ഏറ്റവും പുതിയ വില.
അന്താരാഷ്ട്ര വിപണിയിലുണ്ടായ വന്‍ വര്‍ധനയാണ് ഇന്ത്യന്‍ വിപണിയിലും കേരളത്തിലും പ്രതിഫലിച്ചത്. റഷ്യ യുക്രൈന് പ്രശ്നം ഉള്‍പ്പെടെ വിപണിയെ ബാധിച്ചിട്ടുണ്ട്.
ഈ ആഴ്ചയുടെ ആദ്യ ദിനങ്ങളില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി വില വര്‍ധന രേഖപ്പെടുത്തിരുന്നു. ഇതിന് പിന്നാലെ പവന് ഒറ്റയടിക്ക് 800 രൂപ വര്‍ധിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് സ്വര്‍ണവിലയില്‍ ഇത്രയും വലിയ ഉയര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരി ഒന്നിന് 35920 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. മൂന്നാം തീയതി പവന് 160 രൂപ വര്‍ദ്ധിച്ച് 36,080 രൂപയായി. പിന്നീട് മാറ്റമില്ലാതെ മൂന്നു ദിവസം ഈ വിലയില്‍ തുടര്‍ന്ന് സ്വര്‍ണം കഴിഞ്ഞ ദിവസം വീണ്ടും വര്‍ധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു പവന് സ്വര്‍ണത്തിന് 160 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയും കൂടിയിരുന്നു.