ആമ്പല്ലൂര്‍(തൃശൂര്‍): ചരക്ക് തീവണ്ടി പുതുക്കാട് പാളം തെറ്റിയതിനെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ വൈകുന്നു. നാല് പാസഞ്ചറുകള്‍ ഉള്‍പ്പടെ ചില ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. വേണാട് എക്സ്പ്രസ് റദ്ദാക്കിയത് കൂടെ എറണാകുളം-ഷൊര്‍ണൂര്‍, എറണാകുളം-ഗുരുവായൂര്‍, എറണാകുളം-പാലക്കാട്, നിലമ്പൂര്‍-കോട്ടയം പാസഞ്ചറുകളും റദ്ദാക്കിയിട്ടുണ്ട്.
ALSO READ- ബലാത്സംഗ കേസിൽ പോലീസ് തിരയുന്ന ശ്രീകാന്ത് വെട്ടിയാറിന് മുൻകൂർ ജാമ്യം
ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് ഒറ്റപ്പാലത്ത് നിര്‍ത്തിയിട്ടു. ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി മാന്നാനൂരില്‍ നിര്‍ത്തിയിട്ടു. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസും നിര്‍ത്തിയിട്ടു.
വെള്ളിയാഴ്ച ഉച്ചക്ക് 2.15ഓടെയാണ് ട്രെയിന്‍ അപകടമുണ്ടായത്. ഇരുമ്പനം ബിപിസിഎല്ലില്‍ ഇന്ധനം നിറക്കാന്‍ പോയ ട്രെയിനിന്റെ നാല് ബോഗികളാണ് പാളം തെറ്റിയത്.