കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പോലീസ് തിരയുന്ന വ്ലോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാറിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.ശ്രീകാന്ത് വെട്ടിയാരെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കമാരംഭിച്ചതിന് പിന്നാലെയായിരുന്നു മുൻകൂർ ജാമ്യാപേക്ഷയുമായി ശ്രീകാന്ത് ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനിടെ ആലുവയിലെ ഫ്ലാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വെച്ചും ശ്രീകാന്ത് വെട്ടിയാർ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. വെട്ടിയാറിനെതിരെ ബലാത്സംഗ പരാതി നൽകിയ കൊല്ലം സ്വദേശിനിയായ യുവതിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.
ALSO READ- ചോര്ന്നൊലിക്കുമെന്ന പേടി വേണ്ട, വിനോദിനും അമ്മയ്ക്കും ഇനി സുഖമായി അന്തിയുറങ്ങാം; സ്നേഹവീടൊരുക്കി അബുദാബി വൈഎംസിഎ
പോലീസ് ബലാത്സംഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിൽ പോയിരുന്നു. ഇയാളെ തേടി പോലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ശ്രീകാന്ത് വെട്ടിയാർക്കായി തെരച്ചിൽ ഊർജിതമാക്കാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകിയിരുന്നു.